Wednesday, November 13, 2013


ശിശുദിനാശംസകള്‍
അമ്മയില്‍ നിന്നുമടര്‍ന്നീ ഭൂമിയില്‍
ആഗതരാം നവ പൈതങ്ങളെ,

ഇക്കാണുമത്ര പ്രപഞ്ചവും ഞങ്ങളും
ഈശ്വരനോടുള്ള നന്ദിചൊല്‍വൂ.
ഉയിര്‍ നേടി വന്നവര്‍ നിങ്ങള്‍ക്ക് നേരുന്നു,
ഊഷ്മളമായുള്ള സ്വാഗതങ്ങള്‍.
ഋഷിവര്യ ചരിതമുറങ്ങുമീയൂഴിയില്‍,
എത്രയുമുന്നതിയാര്‍ന്നു മേവാന്‍,
ഏവര്‍ക്കുമൊപ്പം ചരിക്കുവാന്‍,നിങ്ങള്‍ക്കായ്
ഐക്യത്തോടോതുന്നു സ്വാഗതങ്ങള്‍.
ഒന്നായാല്‍ നന്നായി എന്നുള്ള വാക്കുകള്‍
ഓതിയ കുഞ്ഞുണ്ണി വാക്കോര്‍ത്തിടാo
ഔന്നത്യമെത്തുവാന്‍ ദൈവം തുണക്കട്ടെ,
അംബരസീമകള്‍ വെന്നിടട്ടെ.

Friday, November 1, 2013

കവിത


സ്വാര്‍ത്ഥമത്രെ സ്വാര്‍ത്ഥമത്രെ,
ഈ ലോകമത്രയും സ്വാര്‍ത്ഥമത്രെ.
കവിയാണുഞാനെന്നു ചിന്തിച്ചഹങ്കാരം
കവിയും മനസ്സുമായ് ഞാനിവിടെ,
കാവ്യത്തിന്‍ ജല്‍പ്പനം ചെയ്യാനോരുങ്ങുന്നു
കവിയുമെന്‍ സ്വാര്‍ത്ഥത കൊണ്ടുതന്നെ.
അമ്മക്കു തന്‍കുഞ്ഞു പൊന്‍കുഞ്ഞുതന്നെ
ആ സത്യത്തിനുള്ളിലും സ്വാര്‍ത്ഥമില്ലേ.
സ്നേഹ പരിലാളനങ്ങളാലമ്മയാ
കുഞ്ഞിനെ മുത്തമണക്കുമ്പോഴും,
സ്വന്തമായ് നേടുന്ന നിര്‍വൃതി
സ്വാര്‍ത്ഥതയല്ലാതെപിന്നെയെന്ത്.
വയറുമുറുക്കി, മുറുക്കിനെയാറ്റിയും
പോറ്റിടുമമ്മയും സ്വാര്‍ത്ഥയല്ലേ.
ആവാത്ത കാലത്തു തുണയാകണം കുഞ്ഞു
എന്നുള്ള ചിന്തയും സ്വാര്‍ത്ഥമല്ലേ.
ഭാര്യതന്‍ ലാളനം സ്നേഹബഹുമാനം
തേടുന്ന ഭര്‍ത്താവ് സ്വാര്‍ത്ഥനല്ലേ.
ഭര്‍ത്താവ് നല്‍കുന്ന സംരക്ഷണം ലക്ഷ്യ
മാക്കുന്ന ഭാര്യയും സ്വാര്‍ത്ഥയല്ലേ.
ഊട്ടിയില്‍ കുട്ടിയെ ബോര്‍ഡിങ്ങിലാക്കിയ
നാട്ടിലെ ഡോക്ടറും സ്വാര്‍ത്ഥനല്ലേ.
മന്ത്രിമാരോക്കെയും സ്വാര്‍ത്ഥരല്ലേ-ഒട്ടു
തന്ത്രിമാരും ഇന്നു സ്വാര്‍ത്ഥരല്ലേ.
സര്‍ക്കാര്‍ തന്നെയും സ്വാര്‍ത്ഥമല്ലെ-സര്‍ക്കാര്‍
ജോലിക്കാരേവരും സ്വാര്‍ത്ഥരല്ലേ.
അധ്യാപകര്‍ ഇന്നു സ്വാര്‍ത്ഥരല്ലേ –പക്ഷേ
വിദ്യാര്‍ഥികള്‍ പണ്ടേ സ്വാര്‍ത്ഥരല്ലേ.
പള്ളിയില്‍ വാഴുന്ന പാതിരീം സ്വാര്‍ത്ഥനാ
പള്ളികൊള്ളുന്നൊരു രാജാവും സ്വാര്‍ത്ഥനാ
കന്യാമഠത്തിലെ വാസിയും സ്വാര്‍ത്ഥയാ
കാനനവാസി വീരനും സ്വാര്‍ത്ഥനാ,
വട്ടിപിരിക്കുവോര്‍ ചിട്ടിനടത്തുവോര്‍
ദുട്ട് കളിപ്പോരും സ്വാര്‍ത്ഥരല്ലേ.
പണിയളിനെകൊണ്ടു പണമേറെയുണ്ടാക്കാന്‍
പണിയും മുതലാളി സ്വാര്‍ത്ഥനല്ലേ.
മുതലാളി തന്‍ കറയൂറ്റികുടിക്കുന്ന
തോഴിലാളിയും ഇന്നു സ്വാര്‍ത്ഥനല്ലേ.
പൂജാരിയും പിന്നെ മോല്യാരുമൂഴിയില്
ഓര്‍ത്തെന്നാലേവരും സ്വാര്‍ത്ഥരല്ലേ.
വിത്സണ്‍ ജെ പെരിന്തല്‍മണ്ണ.
നീയൊരു സുന്ദരി, വശ്യ മനോഹരി
സൂക്ഷ്മ ശരീരണി, നിത്യ മനോഹരി
ഹരിതാഭത്തിന്‍ ചേലയുടുത്ത്,
സിരകള്‍ തോറും ധവളമോഴുക്കി,
പാരം നമ്മില്‍ ഹര്‍ഷമുണര്‍ത്തും,
സ്നേഹതടാകം നിന്നുടെയക്ഷികള്‍.
കച്ചവടത്തിന്‍ കണ്ണുകളാലേ,
കടലുകടന്നിഹേ വന്നവര്‍ നിന്നെ,
അടിമകളാക്കി, പഴയ പുരാണം,
ഇന്നോസുതരാല്‍ കൊലവിളികേള്‍പ്പോള്‍.
സരിതകള്‍കവിതകള്‍ ശാലിനിമാരും
ചിരിയത് തൂകും രാഷ്ട്രീയക്കാര്‍,
ചേരിയതേതില്‍ നിന്നെന്നാലും,
കാര്യം നിന്നേ വിറ്റ് തുലക്കും.
ഇന്നാണത്രെ നിന്‍റെ പിറന്നാള്‍
നീയെന്നാലാത് ഞാനല്ലോ, നിന്‍റെ പിറന്നാളെന്‍റെയും.





വില്‍സന്‍ ജെ പെരിന്തല്‍മണ്ണ.
ST MARY'S HSS PARIYAPURAM

Friday, September 13, 2013

ഓണാഘോഷം -2013

സംരംഭകത്വദിനം


സംരംഭകത്വദിനത്തിന്റെ ഭാഗമായി നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായ വകുപ്പ്മന്ത്രി കുഞ്ഞാലിക്കുട്ടിയുമായും കുട്ടികെളുമായി നടത്തിയ തല്‍സമയ സംപ്രേക്ഷണം സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. 150ലധികം കുട്ടികള്‍ കാണുകയുണ്ടായി. പ്രോജക്‌ടറിന്റെ സഹായത്താല്‍ കംമ്പൂട്ടര്‍ ലാബില്‍ വെച്ചാണ് പ്രദര്‍ശനം നടത്തിയത്.സ്‌കൂള്‍ ഐ. ടി ക്ലബിന്റെ നേത്യത്വത്തില്‍ ആണ് പ്രദര്‍ശനം നടത്തിയത്. ഫോട്ടോകള്‍ ചുവടെ കൊടുക്കുന്നു.

Saturday, August 17, 2013

സ്വാതന്ത്രദിനം


ഇന്ത്യയുടെ 67-മത് സ്വാതന്ത്രദിനം വര്‍ണ്ണശഭളമായ ചടങ്ങുകളോടെ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ 



ഹെഡ്‌മാസ്റ്റര്‍ പി. എസ്. എബ്രഹാം സ്വാഗതം പറയുന്നു.

മാനേജര്‍ ഫാ.ജോസഫ് അരഞ്ഞാണി ഓലിക്കല്‍ പതാക ഉയര്‍ത്തുന്നു.



പി. ടി. എ പ്രസിഡന്‍റ്റ് മിനി ആശംസകള്‍ നേരുന്നു.
.
പ്രിന്‍സിപ്പല്‍ പി. ടി ഗ്രേസി നന്ദി പറയുന്നു.